Go Ad-Free
If you regularly use Hymnary.org, you will definitely enjoy all the perks of a Hymnary Pro subscription. Plus, your subscription supports our mission in a big way!
| 14698 | The Cyber Hymnal#14699 | 14700 |
| Text: | ദിവ്യമാം അതുല്ല്യ സ്നേഹം |
| Author: | Charles Wesley |
| Translator: | Simon Zachariah |
| Tune: | BEECHER |
| Composer: | John Zundel |
| Media: | MIDI file |
1 ദിവ്യമാം അതുല്ല്യ സ്നേഹം,
വിണ്ണിറങ്ങി മന്നിലായ്,
വന്നു വസിച്ചീടേണമേ,
നിൻ കൃപ ചൊരികെന്നിൽ.
യേശുവേ നിൻ വൻ കൃപയാൽ,
വറ്റാ സ്നേഹം ചൊരിക.
നിന്റെ രക്ഷ ഏകി ഇന്നു,
ഹൃത്തിൻ വ്യഥ മാറ്റുകെ.
2 ഊതുകെന്നിൽ ദൈവാത്മാവേ,
ഹൃത്തിൻ ഖേദം മാറ്റുകേ.
നിന്നിൽ വിശ്രാമം കൊണ്ടീടാൻ,
നിന്നെ പ്രാപിച്ചീടുവാൻ.
പാപ ചിന്ത മാറ്റീടേണം,
ആദി അന്തമായോനേ.
വിശ്വാസത്തിൻ നൽ ഉറവേ,
വിടുവിക്ക ഉള്ളത്തെ.
3 ആഗമിക്ക വിടുവിപ്പാൻ,
നിൻ ജീവനെ പ്രാപിപ്പാൻ.
നിൻ ആലയെ ചേരാം വേഗം,
വേർപിരിയാ -തെന്നേക്കും.
നിന്നെ എന്നും വാഴ്ത്തി പാടും,
സേവിച്ചീടും ദൂതർ പോൽ.
പ്രാർത്ഥിച്ചീടും സ്തുതിച്ചീടും,
നിൻ സ്നേഹത്തെ വാഴ്ത്തീടും.
4 പുതു സൃഷ്ടി പൂർണ്ണമാക്ക,
നിഷ്കളങ്കരായീടാൻ.
നിൻ രക്ഷയെ നീ കാണിക്ക,
പൂർണ്ണ നിരപ്പേകുക.
അതി മഹത്വം പ്രാപിച്ചു,
സ്വർലോകേ ചേരുംവരെ.
കിരീടങ്ങൾ കാൽക്കൽ വെച്ചു,
ഭക്തിയോടെ വന്ദിപ്പാൻ.
| Text Information | |
|---|---|
| First Line: | ദിവ്യമാം അതുല്ല്യ സ്നേഹം |
| Title: | ദിവ്യമാം അതുല്ല്യ സ്നേഹം |
| English Title: | Love divine, all loves excelling |
| Author: | Charles Wesley |
| Translator: | Simon Zachariah |
| Meter: | 87.87 D |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | BEECHER |
| Composer: | John Zundel (1870) |
| Meter: | 87.87 D |
| Key: | B♭ Major |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |