Go Ad-Free
If you regularly use Hymnary.org, you will definitely enjoy all the perks of a Hymnary Pro subscription. Plus, your subscription supports our mission in a big way!
| 14707 | The Cyber Hymnal#14708 | 14709 |
| Text: | ദൈവം കാത്തീടുമേ നിങ്ങളെ |
| Author: | Civilla Durfee Martin |
| Translator: | Simon Zachariah |
| Tune: | [ദൈവം കാത്തീടുമേ നിങ്ങളെ] |
| Composer: | Walter Stillman Martin |
1 ദൈവം കാത്തീടുമേ നിങ്ങളെ
പേടിച്ചീടേണ്ടൊട്ടും
തന്‍ ചിറകിന്‍ കീഴെ സൂക്ഷിക്കും
പേടിച്ചീടേണ്ടൊട്ടും.
പല്ലവി:
കാത്തീടും നിങ്ങളെ
എല്ലാ നാളും എവിടെയും
കാത്തീടും നിങ്ങളെ
കാത്തീടും എന്നെന്നും.
2 മനം തളരുന്ന വേളയില്‍
കാത്തീടും നിങ്ങളെ
ഘോരമാം ആപത്തിന്‍ വേളയില്‍
കാത്തീടും എന്നെന്നും. [പല്ലവി]
3 ആവശ്യങ്ങളെല്ലാം നല്‍കി താന്‍
പോറ്റീടും നിങ്ങളെ
യാചനകളെല്ലാം നല്‍കി താന്‍
കാത്തീടും എന്നെന്നും. [പല്ലവി]
4 ശോധന ഒട്ടേറെ വന്നാലും
കാത്തീടും നിങ്ങളെ
ക്ഷീണരെ തന്‍ മാറില്‍ ചാരുവിന്‍
കാത്തീടും എന്നെന്നും. [പല്ലവി]
| Text Information | |
|---|---|
| First Line: | ദൈവം കാത്തീടുമേ നിങ്ങളെ |
| Title: | ദൈവം കാത്തീടുമേ നിങ്ങളെ |
| English Title: | Be not dismayed whate'er betide |
| Author: | Civilla Durfee Martin (1904) |
| Translator: | Simon Zachariah |
| Refrain First Line: | കാത്തീടും നിങ്ങളെ |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [ദൈവം കാത്തീടുമേ നിങ്ങളെ] |
| Composer: | Walter Stillman Martin |
| Key: | B♭ Major |
| Copyright: | Public Domain |