| 15038 | The Cyber Hymnal#15039 | 15040 |
| Text: | സൌമ്യമായ് യേശു ക്ഷണിക്കുന്നിന്നെന്നെ |
| Author: | Will Lamartine Thompson |
| Translator: | Simon Zachariah |
| Tune: | [സൌമ്യമായ് യേശു ക്ഷണിക്കുന്നിന്നെന്നെ] |
| Composer: | Will Lamartine Thompson |
| Media: | MIDI file |
1 സൌമ്യമായ് യേശു ക്ഷണിക്കുന്നിന്നെന്നെ
ക്ഷണിക്കുന്നേവരെയും
വാതുക്കല് കാത്തു നില്ക്കുന്നതു കാണ്ക
എനിക്കായും നിനയ്ക്കും
വരൂ, വരൂ, ക്ഷീണിതരായവരെ
യേശു വിളിക്കുന്നു വീട്ടില്‍ ചേര്‍പ്പാനായ്
വിശ്രമിപ്പാന്‍ എന്നേക്കും
2 യേശു യാചിക്കുന്നു, വൈകീടരുതെ,
യാചിക്കുന്നു വരിക
തന് കരുണയെ നീ പാഴാക്കീടല്ലേ
എനിക്കായും നിനയ്ക്കും
3 കാലം പോയ്പോകുന്നു വൈകീടരുതെ,
നമ്മില്‍ നിന്നും എന്നേക്കും
ആസന്നമാകുന്നു മരണദിനം
എനിക്കായും നിനയ്ക്കും
4 വാഗ്ദത്ത സ്നേഹമോ അത്ഭുതമത്രെ
എന്നോടും നിന്നോടുമേ
പാപികളെങ്കിലും ക്ഷമ നല്കുമേ
എനിക്കായും നിനയ്ക്കും
| Text Information | |
|---|---|
| First Line: | സൌമ്യമായ് യേശു ക്ഷണിക്കുന്നിന്നെന്നെ |
| Title: | സൌമ്യമായ് യേശു ക്ഷണിക്കുന്നിന്നെന്നെ |
| Author: | Will Lamartine Thompson (1880) |
| Translator: | Simon Zachariah |
| Refrain First Line: | വരൂ, വരൂ, ക്ഷീണിതരായവരെ |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [സൌമ്യമായ് യേശു ക്ഷണിക്കുന്നിന്നെന്നെ] |
| Composer: | Will Lamartine Thompson |
| Key: | A♭ Major |
| Copyright: | Public Domain |