Go Ad-Free
If you regularly use Hymnary.org, you will definitely enjoy all the perks of a Hymnary Pro subscription. Plus, your subscription supports our mission in a big way!
| 14893 | The Cyber Hymnal#14894 | 14895 |
1 മേൽ വീട്ടിൽ എൻ യേശു ഹാ! സ്നേഹമായ് വിളിക്കുന്നു വിളിക്കുന്നു
സ്നേഹപ്രകാശം വിട്ടകന്നോനായ് ദൂരെ പോകുന്നതെന്തു!
പല്ലവി:
നീ ഇന്നു വാ, നീ ഇന്നു വാ,
ക്രിസ്തു ഹാ! സ്നേഹമായ് വിളിക്കുന്നു ഇന്നു വാ-
2 ക്ഷീണിച്ചോനെ യേശു സ്വസ്ഥമാക്കും വിളിക്കുന്നു വിളിക്കുന്നു
പാപഭാരം കൊണ്ടു ചെല്ലുക നീ ആട്ടുകയില്ല നിന്നെ [പല്ലവി]
3 കാത്തുനിൽക്കുന്നേശു നീ ഇന്നു വാ! നിന്നെ കാത്തു നിൽക്കുന്നു ഹേ!
പാപവും കൊണ്ടു തിരുമുമ്പിൽ വാ! താമസിയാതെ നീ വാ- [പല്ലവി]
4 ശ്രദ്ധിക്കേശുവിൻ മദ്ധ്യസ്ഥശബ്ദം നീ ശ്രദ്ധിക്ക നീ ശ്രദ്ധിക്ക
വിശ്വസ്തർക്കേശുവിൻ ആനന്ദവും കിട്ടുമേ ഇന്നു കേൾക്ക. [പല്ലവി]
| Text Information | |
|---|---|
| First Line: | മേൽ വീട്ടിൽ എൻ യേശു ഹാ! സ്നേഹമായ് വിളിക്കുന്നു വിളിക്കുന്നു |
| Title: | മേൽ വീട്ടിൽ എൻ യേശു ഹാ! സ്നേഹമായ് വിളിക്കുന്നു വിളിക്കുന്നു |
| English Title: | Jesus is tenderly calling you home |
| Author: | Frances Jane (Fanny) Crosby |
| Translator: | Mosa Valsalam |
| Refrain First Line: | നീ ഇന്നു വാ, നീ ഇന്നു വാ |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [മേൽ വീട്ടിൽ എൻ യേശു ഹാ! സ്നേഹമായ് വിളിക്കുന്നു വിളിക്കുന്നു] |
| Composer: | George Coles Stebbins |
| Key: | C Major |
| Copyright: | Public Domain |