| 14702 | The Cyber Hymnal#14703 | 14704 |
| Text: | ദുഖിപ്പോരെ മുറിവേറ്റവരെ |
| Author: | Joseph Hart |
| Translator: | Simon Zachariah |
| Tune: | RESTORATION |
| Media: | MIDI file |
1 ദുഖിപ്പോരെ മുറിവേറ്റവരെ
പാപവുമായ് ഉടൻ വന്നീടിൻ
രക്ഷിപ്പാനായ് ദയയുള്ളോനായ്
യേശു നിനയ്കായ് കാക്കുന്നു.
പല്ലവി:
ഞാൻ എഴുന്നേറ്റു യേശുവോടണയും
ആശ്ലേഷിക്കും താനെന്നെ
പതിനായിരമായ് താൻ നല്കീടും
അനുഗ്രഹമേറ്റം മോദത്താൽ
2 ദാഹിപ്പോരെ അരികിൽ വരുവിൻ
ദൈവം നല്കും സൌജന്യം
നിൻ അനുതാപം വിശ്വാസം ഇവ
അരികിൽ അണയ്ക്കും കാരുണ്യം [പല്ലവി]
3 ഭാരം പേറും നരരെ വരുവിൻ
നാശവും നഷ്ടവും പേറേണ്ട
വൈകിപ്പൊയാൽ സാധ്യമതല്ല
ഒരു നാളും നീ വരികില്ല [പല്ലവി]
4 തോട്ടത്തിൽ താൻ വീണു കരഞ്ഞു
നിൻ സൃഷ്ടാവോ സാഷ്ടാഗം
രക്തം ചിന്തി ക്രൂശിൽ കാണ്മൂ
പാപി നിനക്കിത് പോരായോ? [പല്ലവി]
5 ദൈവം ഭൂമൌ ജാതം ചെയ്തു
തൻ രക്തത്താൽ വീണ്ടിടുവാൻ
നമ്പീടുക നീ അവനിൽ മാത്രം
മറ്റൊന്നിലും നീ നമ്പീടാ [പല്ലവി]
6 പാപീ നീ ഇനി വൈകീടേണ്ട
പൂർണ്ണത സ്വപ്നം കാണേണ്ട
വാഞ്ചിച്ചിടൂ നീ യേശുവിനായി
അത്ര മതി നിൻ രക്ഷക്കായ് [പല്ലവി]
| Text Information | |
|---|---|
| First Line: | ദുഖിപ്പോരെ മുറിവേറ്റവരെ |
| Title: | ദുഖിപ്പോരെ മുറിവേറ്റവരെ |
| English Title: | Come, ye sinners, poor and needy |
| Author: | Joseph Hart |
| Translator: | Simon Zachariah |
| Refrain First Line: | ഞാൻ എഴുന്നേറ്റു യേശുവോടണയും |
| Meter: | 87.87 Refrain |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | RESTORATION |
| Meter: | 87.87 Refrain |
| Key: | g minor |
| Source: | Southern Harmony, William Walker, 1835 |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |