| 14509 | The Cyber Hymnal#14510 | 14511 |
| Text: | എന്‍ ജീവന് ഞാന്‍ തന്നു, എന്‍ രക്തം ചൊരിഞ്ഞു |
| Author: | Frances R. Havergal |
| Translator: | Rev. Thomas Koshy, 1857-1940 |
| Tune: | BACA |
| Composer: | William Henry Havergal, 1793-1870 |
| Media: | MIDI file |
1 എന്‍ ജീവന് ഞാന്‍ തന്നു, എന്‍ രക്തം ചൊരിഞ്ഞു
നിന്നെ വീണ്ടെടുപ്പാൻ, നീ എന്നും ജീവിപ്പാൻ
എൻ ജീവൻ ഞാൻ തന്നു-എന്തു തന്നെനിക്കു?
2 ദീർഘകാലം പോക്കി, ദുഃഖം കഷ്ടങ്ങളിൽ
ആനന്ദമോക്ഷത്തിന്നർഹനായ് തീരാൻ നീ
എത്ര ശ്രമിച്ചു ഞാൻ-എന്തു ചെയ്തെനിക്കായ്?
3 വിട്ടെൻ പിതൃഗ്രഹം, തേജ്ജസ്സൊത്താസനം
ധാത്രിയിൽ അലഞ്ഞു ദുഃഖിച്ചും തനിച്ചും
എല്ലാം നിൻ പേർക്കല്ലോ-എന്തു ചെയ്തെനിക്കായ്?
4 പാടെന്തു ഞാൻ പെട്ടു, പാതകർ കയ്യാലെ
നാവാൽ അവർണ്ണ്യമാം നാശം ഒഴിഞ്ഞിതേ
പാടേറെ ഞാൻ പെട്ടു-പാപി എന്തേറ്റു നീ?
5 സ്വർഗ്ഗത്തിൽ നിന്നു ഞാൻ സൗജന്യ രക്ഷയും
സ്നേഹം മോചനവും സർവ്വ വരങ്ങളും
കൊണ്ടുവന്നില്ലയോ-കൊണ്ടുവന്നെന്തു നീ?
6 നിന്നായുസ്സെനിക്കായ് നീ പ്രതിഷ്ഠിക്കിന്നേ
ലോകവും വെറുക്ക മോദിക്ക താപത്തിൽ
സർവ്വവും വെറുത്തു-രക്ഷകൻ കൂടെ വാ.
| Text Information | |
|---|---|
| First Line: | എന്‍ ജീവന് ഞാന്‍ തന്നു, എന്‍ രക്തം ചൊരിഞ്ഞു |
| Title: | എന്‍ ജീവന് ഞാന്‍ തന്നു, എന്‍ രക്തം ചൊരിഞ്ഞു |
| English Title: | I gave My life for thee |
| Author: | Frances R. Havergal |
| Translator: | Rev. Thomas Koshy, 1857-1940 |
| Meter: | 66.66.66 |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | BACA |
| Composer: | William Henry Havergal, 1793-1870 |
| Meter: | 66.66.66 |
| Key: | E♭ Major |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |