Go Ad-Free
If you regularly use Hymnary.org, you will definitely enjoy all the perks of a Hymnary Pro subscription. Plus, your subscription supports our mission in a big way!
| 14502 | The Cyber Hymnal#14503 | 14504 |
| Text: | എൻ പ്രതിജ്ഞ കർത്താവേ |
| Author: | John E. Bode |
| Tune: | DAY OF REST |
| Composer: | James William Elliott |
| Media: | MIDI file |
1 എൻ പ്രതിജ്ഞ കർത്താവേ എന്നും നിൻ സേവയ്ക്കാം
എന്റെ കൂടെ നിൽക്കേണം എൻ സ്വാമി സ്നേഹിതാ
കൂശിടാ ഞാൻ പോരിങ്കൽ കൂടെ നീ ഉണ്ടെങ്കിൽ
വഴികാട്ടി നീ ആയാൽ വഴി വിട്ടു പോകാ.
2 അടുക്കൽ നീ ഉണ്ടെന്നു അറിയിക്ക സദാ
അടുത്താകയാൽ ലോകം അസംഖ്യം പരീക്ഷ
അരികൾ ചുറ്റും ഉണ്ടേ അകത്തും പുറത്തും
അടുത്തു വാ എൻ യേശു ആത്മാവേ കാക്കണേ
3 കോപം പക തന്നിഷ്ടം കൊണ്ടെന്നുൾ തിങ്ങുമ്പോൾ
കേൾപ്പിക്കേണം യേശുവേ കേമമായി നിൻ സ്വരം
വിശ്വാസം ഉറപ്പാനും വിശുദ്ധ മാർഗ്ഗത്തിൽ
സ്ഥിരമായ് നിന്നീടാനും സംസാരിക്കെന്നോടു
4 നീ ഇരിക്കുന്നിടത്തു നിൻ ശുശ്രൂഷക്കാരും
നിത്യം വസിക്കും എന്നു നിശ്ചയം ചൊന്നല്ലോ
സേവിപ്പാൻ ജീവകാലം സത്യം ചെയ്തോനാം ഞാൻ
നിന്നെ അനുഗമിപ്പാൻ നീ തുണയ്ക്കെൻ സ്വാമി
5 കാണിക്ക നിൻ കാലടി കാൽ അതിൽ ഞാൻ വെപ്പാൻ
ആയതിനും നിൻ ശക്തി ആവശ്യം കർത്താവേ,
ആയുരന്തം നടത്തൂ ആകർഷിച്ചീടെന്നെ
അന്ത്യേ മോക്ഷം എനിക്കു അനുഭവം ആക്കൂ.
| Text Information | |
|---|---|
| First Line: | എൻ പ്രതിജ്ഞ കർത്താവേ എന്നും നിൻ സേവയ്ക്കാം |
| Title: | എൻ പ്രതിജ്ഞ കർത്താവേ |
| English Title: | O Jesus, I have promised |
| Author: | John E. Bode |
| Meter: | 76.76 D |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | DAY OF REST |
| Composer: | James William Elliott (1874) |
| Meter: | 76.76 D |
| Key: | F Major or modal |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |